

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് ( തിങ്കളാഴ്ച) സാധ‍്യതയുണ്ടെന്ന് കെഎസ്ഇബി. വൈകീട്ട് 6 മണി മുതൽ 12.45 വരെ വൈദ‍്യുതി മുടങ്ങാൻ സാധ‍്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
700 മുതൽ 900 വരെ മെഗാവാട്ട് വരെ വൈദ‍്യുതി കുറവ് അനുഭവപ്പെടാൻ സാധ‍്യതയുള്ളതിനാലാണ് ഈ നീക്കം. അതേസമയം, പവർ എക്സ്ചേഞ്ചിലൂടെ കൂടുതൽ സ്ഥലങ്ങളിൽ നിന്നും വൈദ‍്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനു വേണ്ടിയുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം 1024 മെഗാവാട്ട് വൈദ‍്യുതി ലഭിച്ചതിനാൽ ഭൂരിഭാഗം ഇടങ്ങളിലും വൈദ‍്യുതി നിയന്ത്രണം ഒഴിവായിരുന്നു.