ഇതാണ് അവസരം!! കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പ്രത്യേക ഓഫറുകളുമായി കെഎസ്ഇബി

ദീർഘകാല കുടിശിക തീർപ്പാക്കാൻ കെഎസ്ഇബി ഇത്രയേറെ ഇളവുകൾ നൽകുന്നത് ഇതാദ്യമാണ്
kseb introduces web portal for one time settlement of electricity bill dues

ഇതാണ് അവസരം!! കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പ്രത്യേക ഓഫറുകളുമായി കെഎസ്ഇബി

Updated on

തിരുവനന്തപുരം: കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക വെബ്പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ots.kseb.in എന്ന വെബ് പോർട്ടലിലൂടെ ഇനി കെഎസ്ഇബി സെക്ഷൻ ഓഫിസ് സന്ദർശിക്കാതെ തന്നെ ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാവും.

ആകർഷകമായ ഓഫറുകളോടെയാണ് ഒറ്റത്തവണ തീർപ്പാക്കൽ‌ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തിന് മുകളിലുള്ള കടിശികകളാണ് ഇതിലൂടെ തീർപ്പാക്കാനാവുക. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതായിരിക്കും. 5-10 വർഷം വരെയുള്ള കുടിശികയിൽ 4 ശതമാനം മാത്രം പലിശ‍യും 2-5 വർഷം വരെയുള്ള കുടിശികയ്ക്ക് 6 ശതമാനം വരെ പലിശയും നൽകിയാൽ മതിയാവും. ‌

kseb introduces web portal for one time settlement of electricity bill dues
വൈകിട്ട് 6 മുതൽ രാത്രി 10 മണിവരെയുള്ള വൈദ്യുതി നിരക്കിൽ 3 മടങ്ങ് വർധന!! വ്യക്തത വരുത്തി കെഎസ്ഇബി

പലിശ തുക 6 മാസത്തെ തുല്യ ഗഡുക്കളായും അടയ്ക്കാം. മുതലും പലിശയും ഒരുമിച്ച് അടച്ചു തീർക്കുന്നവർക്ക് 5 ശതമാനം അധിക ഇളവും ലഭിക്കും. ദീർഘകാല കുടിശിക തീർപ്പാക്കാൻ കെഎസ്ഇബി ഇത്രയേറെ ഇളവുകൾ നൽകുന്നത് ഇതാദ്യമാണ്.

റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതിയുടെ പരിഗണനയിൽ കിടക്കുന്നതോ ആ‍യ കുടിശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. അത്തരത്തിലുള്ള കുടിശികകൾ തീർപ്പാക്കുന്നതിന്, ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യൽ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലും ബന്ധപ്പെടേണ്ടതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com