കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ; ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടി

പി.സി. വിഷ്ണുനാഥ്, എല്‍ദോസ് പി. കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ;  ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടി
കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2301.69 കോടി രൂപ; ജല അതോറിറ്റിയുടെ കുടിശിക മാത്രം 188.29 കോടിfile

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത് 2301.69 കോടി രൂപയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി . ഇതില്‍ 576.57 കോടതികളില്‍ കേസുമായി ബന്ധപ്പെട്ട് പിരിഞ്ഞ് കിട്ടാതെ കിടക്കുന്ന കുടിശികയാണ്.സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 172.75 കോടിയും സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 338.70 കോടിയും നല്‍കാനുണ്ട്. ജല അതോറിറ്റിയുടെ കുടിശിക 188.29 കോടിയാണ്.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ 67.39 കോടിയും നല്‍കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 1009.74 കോടിയും വീടുകളില്‍ നിന്ന് 370.86 കോടിയും പിരിച്ചെടുക്കാനുണ്ട്. പി.സി. വിഷ്ണുനാഥ്, എല്‍ദോസ് പി. കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Trending

No stories found.

Latest News

No stories found.