മറക്കാതെ വൈദ്യുത ബില്ലടയ്ക്കാൻ ഇനി എസ്എംഎസ്

ഉപ​യോ​ക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്
KSEB with SMS system to remind customers to pay electricity bill
മറക്കാതെ വൈദ്യുത ബില്ലടയ്ക്കാൻ ഇനി എസ്എംഎസ്
Updated on

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കാന്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിക്കു​ന്ന​തി​ന് എസ്എംഎസ് സംവിധാനമൊരുക്കി കെഎസ്ഇബി. ഉപ​യോ​ക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ വൈദ്യുതി ബില്‍ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്എംഎസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.

https://wss.kseb.in/selfservices/registermobile എന്ന ഓദ്യോഗിക വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കൈയി​ലെ ബില്ലി​ങ് മെഷീന്‍ വഴിയും ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com