കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യക്കും സച്ചിനും കോടതി നോട്ടീസ്

കേസിൽ നിന്ന് ഇരുവരെയും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രത്തെ ചോദ്യം ചെയ്തു കൊണ്ടാണ് യദു കോടതിയെ സമീപിച്ചത്.
KSRTC bus blocking incident; Court notice to Arya and Sachin

സച്ചിൻ ദേവ്, ആര്യ രാജേന്ദ്രൻ

Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ എംഎൽഎ സച്ചിൻദേവിനും മുൻ മേയർ ആര്യ രാജേന്ദ്രനും ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നോട്ടീസ്. കെഎസ്ആർടിസി ഡ്രൈവർ യദുവിന്‍റെ പരാതിയിലാണ് നടപടി. കേസിൽ നിന്ന് ഇരുവരെയും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രത്തെ ചോദ്യം ചെയ്തു കൊണ്ടാണ് യദു കോടതിയെ സമീപിച്ചത്.

മേയറും എംഎൽഎയും മോശം ഭാഷ ഉപയോഗിച്ചുവെന്നതിനും ബസിൽ അതിക്രമിച്ചു കയറിയെന്നതിനും തെളിവില്ലെന്നും വ്യക്തമാക്കിക്കൊണ്ട് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ബസിന്‍റെ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് തുറക്കുന്ന വാതിൽ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

അന്വേഷണ പുരോഗതിയിൽ കോടതി തൃപ്തി രേഖപ്പെടുത്തിയെങ്കിലും യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്ന് പ്രോസിക്യൂഷൻ വിമര്‍ശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com