

യാത്രക്കാരെ കയറ്റാതെ പോയി; കെഎസ്ആർടിസി ബസിനെ തിരിച്ച് വിളിച്ച് സ്റ്റേഷൻ മാസ്റ്റർ!
എറണാകുളം: കാത്തു നിന്ന യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തിരിച്ച് വളിച്ച് യാത്രക്കാരെ കയറ്റിവിട്ടു. എറണാകുളം പെരുമ്പാവൂരിലായിരുന്നു സംഭവം.
രാത്രി ഒരു മണിയോടെ സീറ്റ് ബുക്ക് ചെയ്ത് ആളുകൾ പെരുമ്പാവൂർ ഡിപ്പോയിൽ ബസ് കാത്തു നിന്നെങ്കിലും ബസ് ഡിപ്പോയിൽ കയറാതെ എംസി റോഡ് വഴി ഓടിച്ചു പോവുകയായിരുന്നു.
ബസ് ബുക്ക് ചെയ്ത യാത്രക്കാർ പരാതി പറഞ്ഞതോടെ സ്റ്റേഷൻ മാസ്റ്റർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബസ് മൂവാറ്റുപുഴ ഡിപ്പോയിൽ എത്തിയിരുന്നു. പിന്നീട് ഈ വാഹനം തിരികെ വിളിച്ചുവരുത്തി പെരുമ്പാവൂരിൽ കാത്തുനിന്ന യാത്രക്കാരെ ഇതിൽ കയറ്റി വിടുകയായിരുന്നു. എന്തുകൊണ്ടാണ് ബസ് പെരുമ്പാവൂര്‍ ഡിപ്പോയിൽ കയറാതെ പോയതെന്നത് വ്യക്തമല്ല.