

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്
കൽപ്പറ്റ: വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്നു ടൗൺ ടു ടൗൺ പ്രിയദർശിനി ബസും പറശിനിക്കടവ്- സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ്പുമാണ് ഇടിച്ചത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല. സ്കൂൾ സമയമായിരുന്നതിനാൽ രണ്ടു ബസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.