ഫാസ് ടാഗിൽ പണമില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ 5 കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു

രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെയുള്ള ബസുകളാണ് തടഞ്ഞിട്ടത്
ksrtc buses stopped at panniyankara toll plaza due to insufficient funds in fastag

ഫാസ് ടാഗിൽ പണമില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ 5 കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു

പന്നിയങ്കര ടോൾ പ്ലാസ - file image

Updated on: 

തൃശൂർ: ഫാസ് ടാഗിൽ പണമില്ലാത്തിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ 5 കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെയുള്ള ബസുകളാണ് തടഞ്ഞിട്ടത്.

ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് വിട്ട് നൽകിയത്.

logo
Metro Vaartha
www.metrovaartha.com