സേവനം മോശമെന്ന് പരാതി; കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി വച്ച് കെഎസ്ആർടിസി

ആന്ധ്രയിലെ സിംഗു സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്‍റെ നടത്തിപ്പ് ചുമതല
ksrtc courier service temporarily suspended

സേവനം മോശമെന്ന് പരാതി; കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി വച്ച് കെഎസ്ആർടിസി

Updated on

തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി വച്ചതായി കെഎസ്ആർടിസി. ആന്ധ്രയിലെ സിംഗു (singu) സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്‍റെ നടത്തിപ്പ് ചുമതല. ഇവരുടെ സേവനം മോശമാണെന്ന് പരാതി ഉയർന്നതോടെയാണ് നടപടി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കൊറിയർ ബുക്ക്‌ ചെയ്യുന്നതും കെഎസ്ആർടിസി നിർത്തിവച്ചു. ആദ്യം കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ നടത്തിയിരുന്നത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.

സിംഗുവിന്‍റെ സർവീസ് അവസാനിപ്പിച്ചതോടെ കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.

logo
Metro Vaartha
www.metrovaartha.com