
കൊല്ലം: കെഎസ്ആർടിസി ലോജിസ്റ്റിക്സ് സർവീസ് കൊറിയർ, പാഴ്സൽ നിരക്ക് വർധന നിലവിൽ വന്നു. അഞ്ച് കിലോ വരെയുള്ള പാഴ്സലുകൾക്ക് നിരക്കു വർധന ബാധകമല്ല. 200 കിലോമീറ്റർ ദൂരത്തിന് 110 രൂപ, 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ, 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്.
800 കിലോമീറ്റർ വരെയാണ് സർവീസ് ലഭ്യമാകുന്നത്. 15 കിലോ വരെയുള്ളവയ്ക്ക് 516 രൂപ വരെയാണ് നിരക്ക്. പരമാവധി 15 കിലോ വരെ മാത്രമേ പാഴ്സൽ ചെയ്യാനാകൂ.