കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

ഉത്തരവ് പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാവും
ksrtc new buses mla fund govt permission

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

file image

Updated on: 

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്.

കെഎസ്ആർടിസിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി എംഎൽഎ ഫണ്ട് വിനിയോഗിച്ച് പുതിയ ബസുകൾ വാങ്ങാമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഉത്തരവ് പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാവും. ഓരോ മണ്ഡലത്തിലും ബസുകൾ അനുവദിക്കുമ്പോൾ അവിടുത്തെ യാത്രക്കാരുടെയും സമീപ പ്രദേശങ്ങളുടെയും ആവശ്യങ്ങൾ കൃത്യമായി പരിഗണിച്ച് മാത്രമായിരിക്കും റൂട്ടുകൾ തയ്യറാക്കേണ്ടതെന്ന് നിർദേശമുണ്ട്. 140 മണ്ഡലങ്ങളിൽ 3 ബസുകൾ വീതം വാങ്ങുന്നതോടെ 400 ഓളം പുതിയ ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാവും.

നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക ഈ മാസം 30നകം കെഎസ്ആർടിസി സിഎംഡി ജനപ്രതിനിധികൾക്ക് കൈമാറണമെന്നാണ് നിർദേശം. തുടർന്ന്, ബസുകൾ വാങ്ങുന്നതിനായി തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിർദേശം ഒക്റ്റോബർ 15നകം എംഎൽഎമാർ ബന്ധപ്പെട്ട ജില്ലാ കളക്റ്റർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com