മലപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛനും അമ്മയും മകളും മരിച്ചു

പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി എതിർദിശയിൽ വന്ന ഓട്ടോയെ ഇടിക്കുകയായിരുന്നു.
മലപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛനും അമ്മയും മകളും മരിച്ചു
മലപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛനും അമ്മയും മകളും മരിച്ചു

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ്(44), ഭാര്യ സാജിയ (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിൽ ചേർക്കുന്നതിനായി മലപ്പുറം ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിലക്ക് വരുന്നതിനിടെ ഉച്ചക്ക് 12.30ഓടെയാണ് അപകടം നടന്നത്.

പാലക്കാട് നിന്ന് കോഴിക്കോടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി എതിർദിശയിൽ വന്ന ഓട്ടോയെ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവസമയത്ത് ബസിൽ യാത്രക്കാർ ഇല്ലായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. രണ്ടു പേർ അപകടം നടന്ന ഉടനെയും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.