

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
representative image
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരേ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും വിഷയത്തില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ പൊലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്.
അലോഷ്യസ് സേവ്യറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ക്യാംപസുകളിലും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും വിദ്യാര്‍ഥി സമൂഹത്തിന് പിന്തുണ നല്‍കണമെന്ന് കെഎസ്‌യു അഭ്യര്‍ഥിച്ചു.