"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യനാണ് കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരേ രംഗത്തെത്തിയത്
ksu state vice president against kanthapuram anti women remark

ആൻ സെബാസ്റ്റ്യൻ | കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

Updated on

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരേ രൂക്ഷ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നത് പുരുഷാധിപത്യത്തിന്‍റെ ദ്രവിച്ചുപോയ വാർപ്പുമാതൃകയാണെന്നും കാലഹരണപ്പെട്ട ഒരു മനസിന്‍റെ ജീർണതയാണെന്നും ആൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ലെന്നും ജനാധിപത്യപരമായി എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും ആൻ കുറിച്ചു. സ്ത്രീകളുടെ സ്വയംപര്യാപ്തത സമൂഹത്തിന് ഭീഷണിയാണെന്ന് കരുതുന്നവർ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണെന്നും ആൻ കുറിപ്പിൽ പരാമർശിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നത് പുരുഷാധിപത്യത്തിന്‍റെ ദ്രവിച്ചുപോയ വാർപ്പുമാതൃകയാണ്. കാലഹരണപ്പെട്ട ഒരു മനസ്സിന്‍റെ ജീർണതയാണ്. സ്ത്രീകളുടെ സാമൂഹിക സ്വത്വത്തെ കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നത് ചരിത്രബോധമില്ലായ്മയിൽ നിന്നാണ്. ഞങ്ങൾക്ക് ആരും ഒന്നും ഔദാര്യമായി നൽകിയതല്ല. വ്യവസ്ഥിതികളോട് കലഹിച്ചും, തർക്കിച്ചും, സമരം ചെയ്തും നേടിയെടുത്തതാണ്.

ksu state vice president against kanthapuram anti women remark
"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

ലോകമെമ്പാടും അലയടിച്ച ഫെമിനിസ്റ്റ് മുന്നേറ്റങ്ങളുടെ ചരിത്രം പരിശോധിക്കുക. വോട്ടവകാശത്തിന് വേണ്ടി പൊരുതിയ ആദ്യകാല ഫെമിനിസ്റ്റ് പോരാളികൾ മുതൽ “The Personal is Political” എന്ന് പ്രഖ്യാപിച്ചവർ ഉൾപ്പടെയുള്ള തലമുറകൾ പടുത്തുയർത്തിയതാണ് സ്ത്രീകളുടെ സാമൂഹ്യ പദവി. സ്വന്തം ശരീരത്തിന്മേലും തീരുമാനങ്ങളിലുമുള്ള പരമാധികാരം ഉറപ്പിക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾ തെരുവിലിറങ്ങി ശബ്ദമുയർത്തിയപ്പോൾ മാത്രമാണ് നിയമങ്ങളും വ്യവസ്ഥിതികളും മാറ്റിയെഴുതപ്പെട്ടത്.

മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചോരചിന്തിയ ചാന്നാർ ലഹളയും, അന്തർജനങ്ങളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച സാമൂഹിക മുന്നേറ്റങ്ങളും, കല്ലുമാലയറുത്തെറിഞ്ഞ് ആത്മാഭിമാനം പ്രഖ്യാപിച്ച അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപ്പുകളുമാണ് കേരളത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്. അങ്ങിനെയാണ് ഈ നാട് പുരോഗതിയുടെ വെളിച്ചം കണ്ടത്.

പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല. ജനാധിപത്യപരമായി എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. സ്ത്രീകളുടെ സ്വയംപര്യാപ്തത സമൂഹത്തിന് ഭീഷണിയാണെന്ന് കരുതുന്നവർ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണ്. തുല്യാവകാശത്തോടെ തലയുയർത്തിപിടിച്ച് മുന്നോട്ട് നടക്കാൻ ആണ് കാലം നമ്മളെ പ്രാപ്തരാക്കിയത്. മറിച്ച് ചിന്തിക്കുന്നവരോട് ഒന്ന് മാത്രം പറയാം.

“2026ലേക്കുള്ള ബസ് എത്രയും പെട്ടെന്ന് പിടിക്കുക.

logo
Metro Vaartha
www.metrovaartha.com