ജനനത്തീയതി തിരുത്തി; ഗൂഢാലോചന ആരോപിച്ച് കുംഭമേള പെൺകുട്ടി ഹൈക്കോടതിയിൽ

കേരളത്തിലെ ക്ഷേത്രത്തിൽ വിവാഹിതയായതിനു പിന്നാലെ ജനനത്തീയതി 2009 ജനുവരി ഒന്നാക്കി തിരുത്തിയെന്നാണ് പരാതി
Kumbh Mela girl moves High Court alleging conspiracy

ജനനത്തീയതി തിരുത്തി; ഗൂഢാലോചന ആരോപിച്ച് കുംഭമേള പെൺകുട്ടി ഹൈക്കോടതിയിൽ

file photo

Updated on

ഇൻഡോർ: മിശ്ര വിവാഹം കഴിച്ചതിനെത്തുടർന്നു തന്‍റെ ജനന രേഖകൾ നശിപ്പിക്കാൻ ആസൂത്രിക ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് കുംഭമേള വൈറൽ പെൺകുട്ടി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ വിവാഹത്തിനു വർഗീയ നിറം നൽകാനും ജനന സർട്ടിഫിക്കെറ്റുകൾ വ്യാജമായി ചമയ്ക്കാനും നടന്ന ശ്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

താൻ ജനിച്ചത് 2008 ജനുവരി ഒന്നിനാണെന്നും മഹേശ്വർ നഗർ പഞ്ചായത്ത് നൽകിയ രേഖയിലും ആധാർ, പാൻ തുടങ്ങിയ രേഖകളിലും ഇതാണ് ജനനത്തീയതിയെന്നും പെൺകുട്ടി ഹർജിയിൽ പറയുന്നു. എന്നാൽ, കേരളത്തിലെ ക്ഷേത്രത്തിൽ വിവാഹിതയായതിനു പിന്നാലെ ജനനത്തീയതി 2009 ജനുവരി ഒന്നാക്കി തിരുത്തി.

തന്‍റെ കുടുംബാംഗങ്ങൾ മിശ്ര വിവാഹത്തിന് എതിരായിരുന്നെന്നും അവർ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായി ചിത്രീകരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. മിശ്ര വിവാഹം ലവ് ജിഹാദാണെന്ന ആരോപണമുയർത്തുകയാണെന്നും ഹർജിയിലുണ്ട്.

logo
Metro Vaartha
www.metrovaartha.com