കുംഭമേള വൈറൽ താരത്തിനെയും ഭർത്താവിനെയും കണ്ടെത്താനായില്ല; കൊച്ചിയിലെത്തിയ മധ‍്യപ്രദേശ് പൊലീസ് തിരിച്ചുപോയി

ഇരുവരും നിലവിൽ രഹസ‍്യ കേന്ദ്രത്തിലാണെന്നാണ് വിവരം
Kumbh Mela viral star case updates

ഫർമാൻ ഖാൻ, കുംഭമേളയിലെ വൈറൽ പെൺകുട്ടി

Updated on

കൊച്ചി: കുംഭമേളയിലെ വൈറൽ താരത്തിന്‍റെയും ഭർത്താവ് ഫർമാൻ ഖാന്‍റെയും വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുക്കുന്നതിനായി കേരളത്തിലെത്തിയ മധ‍്യപ്രദേശ് പൊലീസ് തിരിച്ചുപോയി. പെൺകുട്ടിയെയും ഭർത്താവിനെയും കണ്ടെത്താൻ കഴിയാത്ത സാഹചര‍്യത്തിലാണ് മധ‍്യപ്രദേശ് പൊലീസ് മടങ്ങിയത്. ഇരുവരും നിലവിൽ രഹസ‍്യ കേന്ദ്രത്തിലാണെന്നാണ് വിവരം.

തന്നെ മധ‍്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്ന്ആവശ‍്യപ്പെട്ട് പെൺകുട്ടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. മുഖ‍്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതിയും നൽകിയിരുന്നു. തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തന്നെ ജീവിക്കാനാണ് താത്പര്യമെന്നുമാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com