പത്രപ്രവർത്തക യൂണിയൻ: കെ.പി. റെജി പ്രസിഡന്‍റ്, സുരേഷ് എടപ്പാള്‍ ജന. സെക്രട്ടറി

‘മെട്രൊ വാർത്ത' സബ് എഡിറ്റർ ബിനിത ദേവസി എക്സിക്യൂട്ടീവ് അംഗം
kuwj new committee
കെ.പി. റെജി, സുരേഷ് എടപ്പാള്‍, ബിനിത ദേവസി
Updated on

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്‍റായി കെ.പി. റെജി (മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാള്‍ (ജനയുഗം) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 29ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്നലെ തൃശൂര്‍ പ്രസ് ക്ലബിലാണ് നടന്നത്. സംസ്ഥാന എക്‌സിക്യൂട്ടിവിലേക്ക് 36 അംഗങ്ങളെ തെരഞ്ഞെടുത്തു. അതിൽ 10 വനിതകൾ. "മെട്രൊ വാർത്ത' സബ് എഡിറ്റർ ബിനിത ദേവസിയും സംസ്ഥാന സമിതിയിലേക്ക് ജനറൽ സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു.

മധുസൂദനന്‍ കര്‍ത്ത, ബി. അഭിജിത്ത്, ബി. ദിലീപ് കുമാര്‍, എം.ആര്‍. ഹരികുമാര്‍, പ്രജീഷ് കൈപ്പള്ളി, കെ.എ. സൈഫുദ്ദീന്‍, ജിപ്‌സണ്‍ സികേര ഫിലിപ്പോസ് മാത്യു, മനു കുര്യന്‍, എം. ഫിറോസ് ഖാന്‍, സുരേഷ് വെളളിമംഗലം, പി. സനിത, എസ്. ഷീജ, സി.ആര്‍. ശരത്, രാകേഷ് നായര്‍, അജയകുമാര്‍, ലേഖ രാജ്, വിത്സന്‍ കളരിക്കല്‍, അനസ്, പ്രജോഷ് കുമാര്‍, ബൈജു ബാപ്പുട്ടി, ജിനേഷ് പൂനത്ത്, അന്‍സാര്‍, സിബി ജോര്‍ജ്, ഋതികേഷ്, വിജേഷ്, ബൈജു സി.എസ്, സുരേഷ് ബാബു, സനോജ് സുരേന്ദ്രന്‍, റെജി ആര്‍. നായര്‍, ജസ്‌ന ജയരാജ്, റിസിയ പി.ആര്‍, സുഹൈല, നഹീമ പൂന്തോട്ടത്തില്‍, കൃപ നാരായണന്‍ എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഇ.എസ്. സുഭാഷ് മുഖ്യവരണാധികാരിയും എസ്.കെ. മുഹമ്മദ് ഖാസിം സഹവരണാധികാരിയുമായിരുന്നു. അടുത്തമാസം ചേരുന്ന സംസ്ഥാന എക്സിക്യൂട്ട് യോഗത്തിൽ മറ്റു ഭാരവാഹികളെ നിശ്ചയിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com