

കുഴൂർ സുധാകര മാരാർ.
മാള: പ്രമുഖ വാദ്യകലാകാരനും കുഴൂർ ത്രയങ്ങളുടെ പിൻഗാമിയുമായ കുഴൂർ സുധാകര മാരാർ അന്തരിച്ചു. 70 വയസായിരുന്നു അദ്ദേഹത്തിന്. തായമ്പക, പഞ്ചവാദ്യം, മരപ്പാണി, ഇടയ്ക്ക, സോപാനസംഗീതം, കഥകളി കൊട്ട് തുടങ്ങി വാദ്യകലയുടെ വിവിധ മേഖലകളിൽ ദീർഘകാലം സജീവമായിരുന്നു അദ്ദേഹം.
പഞ്ചവാദ്യത്തിലും തായമ്പകയിലും വ്യക്തിമുദ്ര പതിപ്പിച്ച സുധാകര മാരാർക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വാദ്യകലാരംഗത്ത് വലിയ ശിഷ്യസമ്പത്തിന് ഉടമയാണ്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുഴൂരിലെ വീട്ടുവളപ്പിൽ.