"ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്"; നടി ലക്ഷ്മി പ്രിയ

അച്ചൻമാർ എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്‍റണി, ഷോൺ ജോർജ്, പി.സി. ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌
lakshmi priya reacts to kerala assembly election results

ലക്ഷ്മി പ്രിയ

Updated on

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞു ഉജ്ജ്വല വിജയത്തോടെ കോൺഗ്രസ് ഭരണ മുന്നണിയായി. എൻഡിഎയ്ക്കും കേരളത്തിൽ ഇതുവരെ ഉണ്ടാവാത്ത നേട്ടമാണ് ഉണ്ടായത്. ആദ്യമായി കേരളത്തിൽ‌ ബിജെപി മൂന്ന് സീറ്റുകൾ പിടിച്ചിരിക്കുന്നു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബിജെപി താമര വിരിയിച്ചത്. ഇപ്പോഴിതാ ബിജെപി സ്ഥാനാർഥികൾ തോറ്റതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ രംഗത്തെത്തിയിരിക്കുകയാണ്.

ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുതെന്നാണ് ലക്ഷ്മിപ്രിയയുടെ ഉപദേശം. പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണണമെന്നും ലക്ഷ്മിപ്രിയ പറയുന്നു. മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണെന്നും സമാജത്തെ ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപിക്ക് കഴിയണമെന്നും മറ്റാരെയും പ്രീണിപ്പിക്കേണ്ട ആവശ്യമില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ...

ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്‍റണി, ഷോൺ ജോർജ്, പി.സി. ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌.

പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ സഭ, ഗണക സഭ, എൻഎസ്എസ്, എസ്ഡിപി, കെപിഎംഎസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽ ഡി എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും.

മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണ്. ഇണ്ടി മുന്നണിയില്‍ ഇവര്‍ പതിനൊന്നും എല്‍ ഡി എഫ് മുന്നണിയില്‍ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. അതുകൊണ്ട് സമാജത്തെ ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാന്‍ പോകരുത്. സമാജത്തിന്‍റെ ഏകീകരണം ഉറപ്പ് വരുത്തുക.

logo
Metro Vaartha
www.metrovaartha.com