

പ്രതീകാത്മക ചിത്രം
പാണക്കാട്: മലപ്പുറം പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നിന്‍റെ ഭാഗമാണ് സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞു വീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം.
മാധ്യമപ്രവർത്തകരടക്കം നിരവധി പേർ ഇവിടെ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്. എന്നാൽ മണ്ണിടിയുന്നത് കണ്ടതിനെ തുടർന്ന് ആളുകൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. അതേസമയം രക്ഷപ്പെടുന്നതിനിടെ ചിലർക്ക് വീണ് പരുക്കേറ്റുവെന്ന് വിവരമുണ്ട്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ മണ്ണുമാന്തി യന്ത്രം എത്തിച്ച് തെരച്ചിൽ നടത്തുകയാണ്.