

mv govindan and binoy viswam
കോട്ടയം: ജില്ലാ കമ്മിറ്റിയിൽ പരസ്പരം പഴിചാരി എൽഡിഎഫ് ഘടക കക്ഷികൾ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പാർട്ടി സെക്രട്ടറിയുടെ സാധാരണ പ്രവർത്തകരുടെ വികാരമറിയാതെയുള്ള പ്രവർത്തനങ്ങളുമാണ് പരാജയത്തിന് കാരണമെന്ന് സിപിഐ നേതാക്കൾ വിമർശിച്ചു.
എന്നാൽ എൽഡിഎഫ് മുന്നണിക്ക് സിപിഐ ഒരു ബാധ്യതയാണെന്നായിരുന്നു സിപിഎമ്മിന്‍റെ വിമർശനം. തെരഞ്ഞെടുപ്പ് അവലോകനത്തിന് മുന്നോടിയായി നടന്ന അഭിപ്രായ ശേഖരണത്തിലാണ് പ്രവർത്തകർ പരസ്പരം പഴിചാരിയത്.
ജൂൺ രണ്ടാം ആഴ്ചയോടെ ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ അഭിപ്രായം കേട്ട ശേഷം ഇത് ക്രോഡീകരിച്ച് ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കും. ശേഷം ജില്ലാ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത് വീഴ്ചകൾ ജില്ലാ കമ്മിറ്റികളിലും മറ്റ് കീഴ്ഘടങ്ങളിലും റിപ്പോർട്ട് ചെയ്യും .