പണം നൽകി ലൈക്കും കമന്‍റും വാരിക്കൂട്ടുന്നു; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി ഇടത് സൈബർ ഹാൻഡിലുകൾ

ആരോപണങ്ങളോട് പ്രതികരിക്കാൻ ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ തയാറായിട്ടില്ല
left cyber handles allegation against rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും ലൈംഗിക പീഡനക്കേസിലെ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിൽ വയനാട് ഫണ്ട് തട്ടിപ്പ് ആരോപണത്തെ പറ്റിയും തെരഞ്ഞെടുപ്പിനെ പറ്റിയും അടുത്തിടെ സോഷ‍്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് വലിയ സ്വീകാര‍്യതയാണ് ലഭിച്ചത്. എന്നാൽ ലൈക്കും കമന്‍റും വ‍്യൂസും കൂട്ടാൻ രാഹുൽ മാങ്കൂട്ടത്തിൽ പണം നൽകിയെന്നാണ് ഇടത് സൈബർ ഹാൻഡിലുകൾ ആരോപിക്കുന്നത്.

മറക്കരുത് നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ. ഇക്കഴിഞ്ഞ 10 വർഷം മറന്നു പോകരുത് എന്ന ടൈറ്റിലോടെ രാഹുൽ പങ്കുവച്ച വിഡിയോയ്ക്ക് 137കെ ലൈക്കും 20 ലക്ഷത്തിനടുത്ത് വ‍്യൂവർഷിപ്പുമാണ് ലഭിച്ചത്.

വയനാട് ടൗൺഷിപ്പ് അടക്കമുള്ള വിഷയങ്ങളെ പറ്റിയുള്ള വിഡിയോകൾക്കും വലിയ രീതിയിൽ ലൈക്കും കമന്‍റും ലഭിച്ചിട്ടുണ്ട്. റിയാക്ഷൻ‌ വന്നിരിക്കുന്നതാകട്ടെ ഫെയ്ക്ക് ഐഡിയിൽ നിന്നുമാണെന്നാണ് ഇടത് സൈബർ ഹാൻഡിലുകളുടെ ആരോപണം. എന്നാൽ ഇതിനോട് ഇതുവരെ പ്രതികരിക്കാൻ രാഹുൽ തയാറായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com