ചാലക്കുടി ടൗണിൽ പുലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്| Video

സമീപവാസിയുടെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്

ചാലക്കുടി: ചാലക്കുടി ടൗണിൽ കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തായി പുലിയെ കണ്ടതായി റിപ്പോർട്ടുകൾ. മാർച്ച് 24ന് പുലർച്ചെ സമീപവാസിയുടെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചാലക്കുടിക്ക് സമീപം കൊരട്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലി ഭീതി പരത്തിയിരുന്നു.

ഇതേ പുലി തന്നെയാണ് ചാലക്കുടിയിലും എത്തിയതെന്നാണ് കരുതുന്നത്. കൊരട്ടിയിൽ പുലിയെ കണ്ട പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.

Leopard scare at Chalakkudy, Video
'തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞു, പുലിയുണ്ടോ എന്ന് സംശയമുണ്ടായിരുന്നു'; ഭയന്ന് വിറച്ച് ചാലക്കുടി

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com