മെസി അറിഞ്ഞോ ആവോ? ബിനാലെ കാണാൻ താരം പൊന്നാനിയിൽ വരുമെന്ന് എംഎൽഎ!

ഇവർക്ക് പുറമേ ഷാരൂഖ് ഖാൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും കൊണ്ടുവരാൻ പദ്ധതിയുണ്ടെന്ന് എംഎൽഎ പറയുന്നു
lionel messi came to ponnani says kp noushad ali mla

ല‍യണൽ മെസി | കെ.പി. നൗഷാദലി എംഎൽഎ

Updated on

മലപ്പുറം: ഫുട്ബോൾ ഇതിഹാസം ല‍യണൽ മെസിയേയും ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനിയേയും പൊന്നാനിയിലേക്ക് എത്തിക്കുമെന്ന് കെ.പി. നൗഷാദലി എംഎൽഎ. മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് ഇവരെ എത്തിക്കാനാണ് ആലോചനയെന്ന് എംഎൽഎ പ്രതികരിച്ചു.

മെസി, മംദാനി, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും കൊണ്ടുവരാൻ ആലോചിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.

പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും വരുമെന്നും പൊന്നാനിയിൽ വച്ച് നടന്ന കുടുംബ സംഗമത്തിൽ കെ.പി. നൗഷാദലി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com