കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു; ലോറിയിലുണ്ടായിരുന്ന 1.38 കോടിയുടെ കാര്‍ കത്തിനശിച്ചു

ഏറ്റുമാനൂരില്‍നിന്ന് കോഴിക്കോടേക്ക് കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. യാത്രാമധ്യേ കടുത്തുരുത്തി ബൈപ്പാസ് റോഡില്‍വെച്ച് അപ്രതീക്ഷിതമായി ലോറിക്ക് തീപിടിക്കുകയായിരുന്നു.
Lorry and car destroyed in fire

തീപിടിത്തത്തില്‍ കത്തിനശിച്ച ലോറിയും കാറും

Updated on

കോട്ടയം: ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന 1.38 കോടി രൂപയുടെ ബെന്‍സ് കാര്‍ കത്തിനശിച്ചു. ആളപായമില്ല. കോട്ടയം കടുത്തുരുത്തിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

ഏറ്റുമാനൂരില്‍നിന്ന് കോഴിക്കോടേക്ക് കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. ലോറിയുടെ പിന്‍ഭാഗത്തായിരുന്നു കാര്‍ കയറ്റിയിരുന്നത്. യാത്രാമധ്യേ കടുത്തുരുത്തി ബൈപ്പാസ് റോഡില്‍വെച്ച് അപ്രതീക്ഷിതമായി ലോറിക്ക് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ലോറിയും കാറും പൂര്‍ണമായി കത്തിനശിച്ചു. ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി തീയണച്ചു.

logo
Metro Vaartha
www.metrovaartha.com