ന്യൂനമർദം, ചക്രവാതച്ചുഴി; വെള്ളിയാഴ്ച 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒക്ടോബർ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും 22,23,24,25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.
Low-pressure area, cyclonic circulation; Orange alert in 9 districts on Friday

ന്യൂനമർദം, ചക്രവാതച്ചുഴി; വെള്ളിയാഴ്ച 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Updated on: 

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്തെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കന്യാകുമാരി മേഖലക്കും സമീപത്തെ തെക്കൻ തമിഴ്‌നാട്, കേരളത്തിനും മുകളിലായാണ് ന്യൂനമർദം സ്ഥിതിചെയ്യുന്നത്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖലയിലും ആൻഡമാൻ ദ്വീപുകൾക്ക് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്.

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങാനും ഒക്ടോബർ 23 ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദമായി ശക്തിപ്പെടാനും, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഒക്ടോബർ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും 22,23,24,25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.

ഒക്ടോബർ22 മുതൽ 26 വരെ ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com