സംസ്ഥാനത്ത് ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ബുധനാഴ്ച അടഞ്ഞു കിടക്കും; ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും

കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തും
lpg gas price hike hotels restaurants across kerala to shut down today

സംസ്ഥാനത്ത് ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ബുധനാഴ്ച അടഞ്ഞു കിടക്കും; ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും

representative image
Updated on

കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടറിന് വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ബേക്കറികളുമടക്കം ബുധനാഴ്ച (മേയ് 6) അടഞ്ഞുക്കിടക്കും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും.​ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.

ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്‍റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.

19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടല്‍ മേഖല കടുത്ത് പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com