എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി, ഉദ്യോഗാർഥികൾ കൂട്ട നിരാഹാരം പ്രഖ്യാപിച്ചു

രാവിലെ സമരപ്പന്തലിലെത്തി വളർമതിയെ പരിശോധിച്ച ഡോക്റ്റർ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നെങ്കിലും വളർമതി നിഷേധിച്ചിരുന്നു
lpst protest valarmathi strike thiruvananthapuram

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി, ഉദ്യോഗാർഥികൾ കൂട്ട നിരാഹാരം പ്രഖ്യാപിച്ചു

Updated on: 

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാർഥികൾക്ക് നീതി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സമരപ്പന്തലിലെത്തി വളർമതിയെ പരിശോധിച്ച ഡോക്റ്റർ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചിരുന്നെങ്കിലും വളർമതി നിഷേധിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ ഒരു കൂട്ടം വനിത പൊലീസുകാരെത്തി വളർമതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വളർമതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുഴുവൻ മത്സരാർഥികളും കൂട്ട നിരാഹാരം പ്രഖ്യാപിച്ചു. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളും പൊലീസുമായി വാക്കേറ്റമുണ്ടായി. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ നിന്നു പിരിഞ്ഞുപോകാന്‍ സമരക്കാര്‍ തയ്യാറാവാത്തതും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരും എത്തിയതും വലിയ സംഘര്‍ഷത്തിലേക്ക് വഴിവച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുകയായിരുന്നു.