ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദും എം. ലിജുവും കടലിൽ വീണു

തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയായിരുന്നു അപകടം
m liju and dcc president b babu prasad fall into the sea

ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദും എം. ലിജുവും കടലിൽ വീണു

Updated on

ആലപ്പുഴ: ആഴക്കടലിൽ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദും എം. ലിജുവും കടലിൽ വീണു. കടൽ മണൽ ഖനനത്തിനെതിരേ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് സംഭവം.

തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ബോട്ടിൽ മാറി കയറവെയായിരുന്നു അപകടം. ബോട്ടിൽ കയറാനായി ചെറു വള്ളത്തിൽ കയറുമ്പോഴാണ് ഇരുവരും കടലിൽ വീണട്.

ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. തുടർന്ന് വേഷം മാറി സമരത്തിൽ പങ്കെടുത്താണ് മടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com