ലൈഫ് മിഷൻ കേസ്: ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും

നിലവിൽ ശിവശങ്കറിന്‍റെ ജ്യാമാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്
M. Shivashankar
M. Shivashankar
Updated on

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഇടക്കാല ജ്യാമഹർജി ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു

നിലവിൽ ശിവശങ്കറിന്‍റെ ജ്യാമാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

ചികിത്സയുടെ ആവശ്യത്തിനായി രണ്ടു മാസത്തേക്ക് ജാമ്യം വേണമെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം, ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com