''ബ്രിട്ടിഷുകാരുടെ സൗജന്യത്തിൽ രക്ഷപെട്ടയാളാണ് സവർക്കർ'', ഗവർണർക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ

ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്ന പോസ്റ്ററാണ് ഗവർണറെ പ്രകോപിപ്പിച്ചത്.
M V Govindan reacts over savarkar issue
എം.വി. ഗോവിന്ദൻfile
Updated on

തിരുവനന്തപുരം: വി.ഡി. സവർക്കർ വിഷയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബ്രിട്ടിഷുകാരുടെ സാമ്രാജ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരുടെ സൗജന്യത്തിൽ രക്ഷപെട്ടയാളാണ് സവർക്കറെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. സവർക്കർക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നും, സവർക്കറെ ആരു പുകഴ്ത്തി പറഞ്ഞാലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച പോസ്റ്ററിനെ വിമർശിച്ചു കൊണ്ടാണ് ഗവർണർ സവർക്കറെ പുകഴ്ത്തിയത്. ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്ന പോസ്റ്ററാണ് ഗവർണറെ പ്രകോപിപ്പിച്ചത്.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ ബോർഡ് സ്ഥാപിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com