വീണ്ടും മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് നികേഷ് കുമാർ; പൊതുപ്രവർത്തന രംഗത്ത് സജീവമാകും

2016ൽ അഴീക്കോട് നിന്ന് സിപിഎം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
എം.വി. നികേഷ് കുമാർ
എം.വി. നികേഷ് കുമാർ

കൊച്ചി: സജീവ മാധ്യപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി. നികേഷ് കുമാർ. പൊതുപ്രവർത്തന രംഗത്ത് സജീവമാകുമെന്നും നികേഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് നികേഷ് കുമാർ മാധ്യമപ്രവർത്തനം ഉപേക്ഷിക്കുന്നത്. 2016ൽ അഴീക്കോട് നിന്ന് സിപിഎം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചെത്തി.

എല്ലാ കാലത്തും തന്‍റെ ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നു. ഒരു പൗരനെന്ന നിലയിൽ പൊതുപ്രവർത്തനത്തിന്‍റെ ഭാഗമായി വിവിധ രീതിയിൽ നില കൊള്ളാനാണ് ആഗ്രഹിക്കുന്നത്. സിപിസ്റ്റ അംഗമായി പ്രവർത്തിക്കും. ചാനലിന്‍റെ ഭാഗമായി നിന്നു കൊണ്ട് പൊതുപ്രവർത്തനം സാധ്യമല്ലാത്തതിനാലാണ് തീരുമാനമെന്നും നികേഷ് കുമാർ വ്യക്തമാക്കി.

മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.വി. രാഘവന്‍റെയും സി.വി. ജാനകിയുടെയും മകനാണ്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുമാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2003ൽ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യാവിഷൻ ആരംഭിച്ചു. 2011ലാണ് റിപ്പോർട്ടർ ടിവിക്കു തുടക്കം കുറിച്ചത്. രാംനാഥ് ഗോയങ്ക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.