തൃത്താലയുടെ എംഎൽഎയെന്ന് ബൽറാം; വീണ്ടും അവഗണനയെന്ന് അണികൾ

പോസ്റ്റിനു താഴെ നിരവധി പ്രവർത്തകരാണ് അഭിപ്രായങ്ങൾ പങ്കു വച്ചിരിക്കുന്നത്.
V T Balram reacts about minister list

വി.ടി. ബൽറാം

Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക പുറത്തു വന്നതിനു പിന്നാലെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് നിയുക്ത എംഎൽഎ വി.ടി. ബൽറാം. പട്ടിക പുറത്തു വന്നതിനു പിന്നാലെ ബൽറാം തൃത്താലയുടെ എംഎൽഎയെന്ന കുറിപ്പോടു കൂടി സ്വന്തം ചിത്രം പങ്കു വച്ചു. പോസ്റ്റിനു താഴെ നിരവധി പ്രവർത്തകരാണ് അഭിപ്രായങ്ങൾ പങ്കു വച്ചിരിക്കുന്നത്.

അർഹതയില്ലാത്ത പലരും മന്ത്രിപ്പട്ടികയിൽ ഇടം നേടിയെന്നും വീണ്ടും അവഗണനയെന്നും ചിലർ കുറിച്ചിട്ടുണ്ട്. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും എന്നും ഒരാൾ കുറിക്കുന്നു. അർഹത വേണമെങ്കിൽ ഏതെങ്കിലും ഗ്രൂപ്പിൽ ചേരണം, നിങ്ങൾക്ക് അതിനു കഴിയാതെ പോയി എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

കോൺഗ്രസിന്‍റെ ശ്രദ്ധേയനായ യുവ നേതാവാണ് വി.ടി‌. ബൽറാം. മുൻമന്ത്രി എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയാണ് ബൽറാം നിയമസഭയിലെത്തിയിരിക്കുന്നത്.മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിക്കാതെ പോയതിന്‍റെ അതൃപ്തിയാണ് പോസ്റ്റിലൂടെ ബൽറാം വ്യക്തമാക്കിയിരിക്കുന്നതെന്നും പോസ്റ്റിനു താഴെ കമന്‍റുകൾ ഉണ്ട്.

logo
Metro Vaartha
www.metrovaartha.com