

എം.എ. ബേബി
ന‍്യൂഡൽഹി: കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി ചർച്ച ആരംഭിച്ചിട്ടുണ്ട്.
തോമസ് ഐസക്കും എളമരം കരീമുമാണ് കേരളത്തിൽ നിന്നും കമ്മിറ്റിയിൽ സംസാരിച്ചത്. വിഷയം ആഴത്തിൽ പഠിക്കുകയും ലളിതമായി ജനങ്ങൾക്ക് മുന്നിൽ പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.
എന്തുകൊണ്ട് തോൽവിയുണ്ടായെന്നത് ജനങ്ങളെ പറഞ്ഞ് മനസിലാക്കണമെന്നും അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിനാണ് കൂടുതൽ പരിഗണന നൽകുന്നത്.
ആയതിനാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വിശദമായ ചർച്ചയുണ്ടായേക്കും. അതിനു പിന്നാലെ ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങളിലേക്കും കമ്മിറ്റി നീങ്ങും. കേരളത്തിലെ തോൽവിക്ക് കാരണമായത് സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും സംഘടനാ ദൗർബല‍്യങ്ങളുമാണെന്ന് നേരത്തെ പോളിറ്റ് ബ‍്യൂറോ വ‍്യക്തമാക്കിയിരുന്നു.