ടി.ജി. മോഹൻദാസിനെ ജയിലിൽ അടയ്ക്കണം; മൃഗങ്ങൾക്ക് ഇതിലും നല്ല സംസ്കാരം കാണിക്കാനാകുമെന്ന് മാധവ് സുരേഷ്

തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മാധവ് ടി.ജി. മോഹൻദാസിനെതിരേ രംഗത്തെത്തിയത്
madhav suresh against t.g. mohandas remarks against neet student protestors

ടി.ജി. മോഹൻദാസ്, മാധവ് സുരേഷ്

Updated on

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് സമരം ചെയ്ത വിദ‍്യാർഥികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന് പരാമർശം നടത്തിയ ആർഎസ്എസ് അനുഭാവി ടി. ജി. മോഹൻദാസിനെ വെടിവച്ചു കൊല്ലണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇളയ മകനും നടനുമായ മാധവ് സുരേഷ്.

മൃഗങ്ങൾക്കു പോലും ഇതിലും നല്ല സംസ്കാരം കാണിക്കാൻ സാധിക്കുമെന്ന് മാധവ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. ഇയാളുടെ മനോനില പരിഗണിച്ച് ജയിലിൽ ആക്കണമെന്നാണ് മാധവിന്‍റെ ആവശ‍്യം. ടി.ജി. മോഹൻദാസിന്‍റെ പരാമർശം വലിയ വിവാദമായതോടെ അദ്ദേഹത്തിന്‍റെ നിലപാട് തള്ളി ആർഎസ്എസ് രംഗത്തെത്തിയിരുന്നു. ടി.ജി. മോഹൻദാസ് പറഞ്ഞത് സംഘടനയുടെ അഭിപ്രായമല്ലെന്നാണ് ആർഎസ്എസ് ഔദ‍്യോഗിക വിശദീകരണം നൽകിയത്. ടി.ജി. മോഹൻദാസിന്‍റെ പരാതിയിൽ ആഭ‍്യന്തര മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.

ടി.ജി. മോഹൻദാസ് പറഞ്ഞത്

പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുനൽകണം. അവിടെ ബാലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കും. ശവങ്ങൾ കുന്നുകൂടും. ദൈവം സഹായിച്ച് ബലാത്സംഗങ്ങൾക്ക് പരാതിയുണ്ടാവില്ല.

കാരണം ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവർ. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളും ധാരാളമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയുണ്ട്. മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടന്മാരെല്ലാം ഈ പരിപാടി ഇഷ്ടപ്പെടുന്നതാണ്.

എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ ഞാൻ വെടിവച്ച് കൊന്നേനെ. ജന്തർ മന്തർ പരിസരത്ത് 4 സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെടും. പോയില്ലെങ്കിൽ വെടിവയ്ക്കും. ആളുകൾ ചിതറിയോടും. ചിലർ മരിക്കും. ചിലർ വികലാംഗരാവും. ഏകദേശം 4 മണിക്കൂർ കൊണ്ട് രംഗം ശാന്തമാവും. എന്നിട്ട് ശവങ്ങൾ പെറുക്കി ആശുപത്രിയിലാക്കും.

logo
Metro Vaartha
www.metrovaartha.com