പത്തനംതിട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

വനംവകുപ്പിന്‍റെ ആന പരിപാലന കേന്ദ്രത്തിലാണ് സംഭവം
Representative image

പ്രതീകാത്മക ചിത്രം

representative image

Updated on

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ വനംവകുപ്പിന്‍റെ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം.

കോന്നി സ്വദേശി മോഹനൻ നായർ (62) ആണ് മരിച്ചത്. പ്രിയദർശിനി എന്ന ആനയാണ് ആക്രമിച്ചത്. മീന എന്ന മറ്റൊരു ആനയുടെ പാപ്പാനായിരുന്നു മോഹനൻ നായർ. പ്രിയദർശിനിയുടെ പാപ്പാൻ സ്ഥലത്തില്ലാതിരുന്നതിനാൽ ആനയെ പരിചരിക്കുന്നതിനായി മോഹനൻ നായരെ ചുമതലപ്പെടുത്തിയിരുന്നു. ആനയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ തുമ്പിക്കൈയിൽ ചെറിയ പരിക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മോഹനൻ നായർ അത് പരിശോധിക്കുന്നതിനിടെയാണ് ആന ആക്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com