പൊലീസ് തലപ്പത്തെ അഴിച്ചുപണിയിൽ പരാതി; സർക്കാരിനു വേണ്ടപ്പെട്ടവർക്ക് നേട്ടം

സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി; തിരുവനന്തപുരം, കോഴിക്കോട് സിറ്റി കമ്മീഷണർ ഉൾപ്പെടെ പ്രധാന തസ്തികകളിൽ പുതിയ എക്സ്-കേഡർ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം
Kerala top cops reshuffle

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Updated on

തിരുവനന്തപുരം: എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന ഉദ്യോഗസ്ഥരെ മാറ്റിയുള്ള ഐപിഎസ് അഴിച്ചുപണിയില്‍ വ്യാപകമായ പരാതി. എഡിജിപി തലം മുതല്‍ എസ്പിമാര്‍ വരെയുള്ള 30 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

ഐഎഎസിലെന്ന പോലെ ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക സ്ഥാനങ്ങളില്‍ നിയമനം നല്‍കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ നടപടി. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി പി. വിജയന്‍, ജയില്‍ മേധാവിയായി എസ്. ശ്രീജിത്ത്, ഇന്‍റലിജന്‍സ് മേധാവിയായി ദിനേന്ദ്ര കശ്യപ്, പൊലീസ് ആസ്ഥാനത്ത് ഹര്‍ഷിത അത്തല്ലൂരി എന്നിവരുടെ നിയമനം സേനയ്ക്കുള്ളില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

എന്നാൽ, താഴേത്തട്ടിലെ ഉദ്യോഗസ്ഥരാണ് പരാതിയുമായി ആഭ്യന്തരവകുപ്പിനെ സമീപിച്ചിട്ടുള്ളത്. ഐജിമാരും എസ്പിമാരും അഴിച്ചുപണിയില്‍ അതൃപ്തരാണ്. നിരവധി ഐജിമാരെ മറികടന്നാണ് എറണാകുളം റേഞ്ച് ഡിഐജി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചത്.

കോഴിക്കോട് കമ്മിഷണര്‍ നിയമനത്തെച്ചൊല്ലിയും പരാതിയുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പിടികൂടിയതിന്‍റെ പേരില്‍ ഇടതു സര്‍ക്കാര്‍ വേട്ടയാടിയ കൺഫേഡ് ഐപിഎസുകാരനും ദേശീയ അന്വേഷണ ഏജൻസി മുൻ എസ്പിയുമായ ഷൗക്കത്തലിയെ കോഴിക്കോട് കമ്മിഷണറാക്കിയത് യുഡിഎഫിന്‍റെ രാഷ്‌ട്രീയ തീരുമാനമായിരുന്നു. എന്നാല്‍ അവിടെ നിന്നും സീനിയര്‍ ഉദ്യോഗസ്ഥയായ മെറിന്‍ ജോസഫിനെ മാറ്റിയത് കോഴിക്കോട് റൂറലിലേക്കാണ്. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ തപന്‍ സിങ്ങാണ് അവിടെ ഡിസിപി പദവിയില്‍.

കോഴിക്കോട് റൂറല്‍, വയനാട് എസ്പിമാര്‍ക്ക് നിയമനം ലഭിച്ച് 3 മാസത്തിനകമാണ് അടുത്ത സ്ഥലംമാറ്റം. കോട്ടയം എസ്പി ഷാഹുല്‍ ഹമീദിനെ മാറ്റിയെങ്കിലും പകരം ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. ഇടതുഭരണത്തോട് ചേര്‍ന്നുനിന്നിരുന്ന ജി. സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖലാ ഐജി സ്ഥാനത്ത് നിലനിര്‍ത്തി. വര്‍ഷങ്ങളായി സ്പര്‍ജന്‍ ഈ സ്ഥാനത്ത് തുടരുകയാണ്. ഉത്തരമേഖലാ ഐജി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിട്ടില്ല. യോഗ്യരായവര്‍ ഇല്ലാത്തതുകൊണ്ടാണോ ഇതെന്നാണ് സേനയിലെ അടക്കംപറച്ചില്‍. നല്ല സര്‍വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നാണ് കാസർഗോഡ് എസ്പി നിയമനത്തെച്ചൊല്ലിയുള്ള ആക്ഷേപം.

മാറ്റങ്ങൾ ഇങ്ങനെ:

  1. എസ്. ശ്രീജിത്ത്: ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ജയിൽ & കറക്ഷണൽ സർവീസസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  2. ബൽറാം കുമാർ ഉപാധ്യായ: ജയിൽ & കറക്ഷണൽ സർവീസസ് ഡയറക്റ്റർ ജനറലിനെ ആംഡ് പൊലീസ് ബറ്റാലിയൻ അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  3. എച്ച്. വെങ്കിടേഷ്: ക്രമസമാധാനം, ക്രൈംബ്രാഞ്ച് (അധിക ചുമതല) അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ക്രൈംബ്രാഞ്ച് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  4. ദിനേന്ദ്ര കശ്യപ്: ആംഡ് പൊലീസ് ബറ്റാലിയൻ അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ഇന്‍റലിജൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  5. പി. വിജയൻ: ഇന്‍റലിജൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിനെ ക്രമസമാധാനം അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു. സൈബർ ഓപ്പറേഷൻസ് അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസിന്‍റെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിൽ നിക്ഷിപ്തമാണ്.

  6. ഹർഷിത അട്ടല്ലൂരി: ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ പൊലീസ് ആസ്ഥാനം ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  7. എസ്. ശ്യാംസുന്ദർ: ഇന്‍റലിജൻസ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ മുകളിൽ പരാ 1(i)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  8. ആർ. നിശാന്തിനി: പൊലീസ് ആസ്ഥാനം ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ ഇന്‍റലിജൻസ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  9. യതീഷ് ചന്ദ്ര ജി.എച്ച്: കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  10. കാർത്തിക് കെ: തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് & കമ്മീഷണർ ഒഫ് പൊലീസിനെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  11. നാരായണൻ ടി: തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  12. ഡോ. അരുൾ ആർ.ബി. കൃഷ്ണ: എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ മുകളിൽ പരാ 1(ii)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് & കമ്മീഷണർ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  13. മെറിൻ ജോസഫ്: കോഴിക്കോട് സിറ്റി കമ്മീഷണർ ഒഫ് പൊലീസിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  14. ഷൗക്കത്തലി എ.പി: ആലപ്പുഴ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഒഫ് പൊലീസിനെ മുകളിൽ പരാ 1(iii)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ കോഴിക്കോട് സിറ്റി കമ്മീഷണർ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  15. പ്രശാന്തൻ കാനി ബി.കെ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് വിജിലൻസ് ഓഫീസറെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  16. സാബു മാത്യു കെ.എം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  17. ഷാജി സുഗുണൻ: കേരള വനിതാ കമ്മീഷൻ ഡയറക്റ്ററെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  18. വിഷ്ണു പ്രദീപ് ടി.കെ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  19. അബ്ദുൽ റഷീദ് എ: തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസസ് വിങ് സൂപ്രണ്ട് ഒഫ് പൊലീസിനെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  20. എസ്. ദേവ മനോഹർ: അഡീഷണൽ എക്സൈസ് കമ്മീഷണറെ (എൻഫോഴ്സ്മെന്‍റ്) വയനാട് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  21. ബി. കൃഷ്ണ കുമാർ (സീനിയർ): തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയെ റെയിൽവേ സൂപ്രണ്ട് ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  22. നിധിൻരാജ് പി: കണ്ണൂർ സിറ്റി കമ്മീഷണർ ഒഫ് പൊലീസിനെ കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  23. ബി.വി. വിജയ ഭാരത് റെഡ്ഡി: കാസർഗോഡ് ജില്ലാ പൊലീസ് മേധാവിയെ കണ്ണൂർ സിറ്റി കമ്മീഷണർ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  24. അനുജ് പാലിവാൾ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയെ മുകളിൽ പരാ 1(iv)-ൽ സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിൽ പൊലീസ് ആസ്ഥാനം ക്രമസമാധാന ചുമതലയുള്ള അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  25. ഫരാഷ് ടി: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയെ എറണാകുളം കോസ്റ്റൽ പൊലീസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  26. മോഹനചന്ദ്രൻ നായർ എം.പി: ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയെ കോഴിക്കോട് & വയനാട് ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

  27. മുഹമ്മദ് നദീമുദ്ദീൻ: റെയിൽവേ സൂപ്രണ്ട് ഒഫ് പൊലീസിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  28. ഉമേഷ് ഗോയൽ: ടെലികോം സൂപ്രണ്ട് ഒഫ് പൊലീസിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  29. ഡോ. നസീം എ: മറൈൻ എൻഫോഴ്സ്മെന്‍റ് സൂപ്രണ്ട് ഒഫ് പൊലീസിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സ്ഥലംമാറ്റി നിയമിക്കുന്നു.

  30. സി.എസ്. ഷാഹുൽ ഹമീദ്: എറണാകുളം കോസ്റ്റൽ പൊലീസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 സൂപ്രണ്ട് ഒഫ് പൊലീസായി സ്ഥലംമാറ്റി നിയമിക്കുന്നു.

logo
Metro Vaartha
www.metrovaartha.com