malappuram gold fraud adgp ajith kumar against adgp  vijayan
'മലപ്പുറം സ്വര്‍ണക്കടത്തില്‍ എഡിജിപി പി. വിജയനും ബന്ധം'; ആരോപണവുമായി എഡിജിപി അജിത് കുമാർ

'മലപ്പുറം സ്വര്‍ണക്കടത്തില്‍ എഡിജിപി പി. വിജയനും ബന്ധം'; ആരോപണവുമായി എഡിജിപി അജിത് കുമാർ

പി. വിജയനും എടിഎസിലെ ചിലര്‍ക്കും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മുന്‍ മലപ്പുറം എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞു എന്നാണ് മൊഴി.
Published on

തിരുവനന്തപുരം: മലപ്പുറത്തെ സ്വര്‍ണക്കടത്തില്‍ എഡിജിപി പി. വിജയനും ബന്ധമുണ്ടെന്ന് എഡിജിപി അജിത് കുമാർ. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലാണ് അജിത് കുമാര്‍ പി. വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പി. വിജയനും എടിഎസിലെ ചിലര്‍ക്കും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മുന്‍ മലപ്പുറം എസ്പി സുജിത്ദാസ് തന്നോട് പറഞ്ഞു എന്നാണ് മൊഴി.

തിരുവനന്തപുരം സ്വദേശി മുജീബ് എന്ന ആളുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി നല്‍കിയ മൊഴിയിലും മുജീബിന് പി. വിജയനുമായും ബന്ധമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

45 വര്‍ഷമായി തനിക്ക് ബന്ധമുള്ള മുജീബും പി. വിജയനും ചേര്‍ന്ന് കൊവിഡ് കാലത്ത് ഭക്ഷണം വിതരണം ചെയ്‌തെന്നും പൊലീസിലെ പല ഉന്നതരുമായും സൗഹൃദമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

logo
Metro Vaartha
www.metrovaartha.com