

മലപ്പുറം: പുതുതായി ആരംഭിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കാളികാവ് സ്വദേശി അച്ചിപ്പാറ സത്താറാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വണ്ടൂർ ടൗണിൽ മഞ്ചേരി ടൗണിൽ പുതുതായി തുടങ്ങിയ ഹോട്ടലിൽ നിന്നാണ് രോഗബാധയുണ്ടായത്. പതിനൊന്നാം തിയതി ഹോട്ടതിയതി ഹോട്ടൽ ജീവനക്കാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വണ്ടൂർ, തിരുവാലി, കാളികാവ് പഞ്ചായത്തിലുള്ളവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്ക്വാഡുകളെ ഉപയോഗിച്ച് പഞ്ചായത്തുകൾ വീടുകൾ തോറും കയറി തുടങ്ങി. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വണ്ടൂർ നഗരത്തിലെ റസ്റ്ററന്റുകൾ, കൂൾബാർ, കന്റീൻ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പരിശോധന നടത്തി. നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഏതാനും സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.