
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്കൂൾ വിദ്യാർഥികൽക്കിടയിലേക്ക് കാർ ഇടിച്ചു കയറി. 3 കുട്ടികൾക്ക് പരുക്ക്.വിദ്യാർഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല.
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാർഥികള്‍ക്കാണ് പരുക്കേറ്റത്.