വെള്ളത്തിൽ മുങ്ങി മലരിക്കലിലെ ആമ്പൽപ്പൂക്കൾ; ബോട്ടിങ് നിർത്തി

മീനച്ചിലാറിൽ വെള്ളം കയറിയതോടെയാണ് മലരിക്കലിലെ ആമ്പൽപ്പാടം മുങ്ങിയത്
Malarikkal water lilies submerged; boating suspended

വെള്ളത്തിൽ മുങ്ങി മലരിക്കലിലെ ആമ്പൽപ്പൂക്കൾ; ബോട്ടിങ് നിർത്തി

Updated on

കോട്ടയം: സൗന്ദര്യം നഷ്ടപ്പെട്ട് മലരിക്കലിലെ ആമ്പൽപ്പാടം. കനത്ത മഴയിൽ വെള്ളം കയറി ആമ്പൽപ്പൂവുകളെല്ലാം മുങ്ങിയ അവസ്ഥയാണിപ്പോൾ മലരിക്കലിൽ. പാടങ്ങളിൽ വൻതോതിൽ വെള്ളം കയറിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി ഇവിടത്തെ ബോട്ടിങ്ങുൾപ്പടെ നിർത്തി വച്ചു.

മീനച്ചിലാറിൽ വെള്ളം കയറിയതോടെയാണ് മലരിക്കലിലെ ആമ്പൽപ്പാടം മുങ്ങിയത്. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന പൂക്കൾ മഴ മാറിയാൽ കൂടുതൽ ഭംഗിയോടെ കാണാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളത്തിൽ മുങ്ങുന്നതു കൊണ്ട് പൂക്കൾക്ക് കേടുപാടുകൾ ഒന്നും സംഭവിക്കില്ല. സെപ്റ്റംബർ പാതി വരെയും പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കാണാൻ സാധിക്കും. ആമ്പൽപ്പാടത്തെ ചുറ്റിപ്പറ്റി പ്രദേശത്ത് വൻ വികസനം ആണുണ്ടായത്. ഹോംസ്റ്റേകൾ ഉൾപ്പെടെ സജീവമായിരുന്നു.

logo
Metro Vaartha
www.metrovaartha.com