വാഹനാപകടം; നടൻ സന്തോഷ് കെ. നായർ അന്തരിച്ചു

സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു.
malayalam actor santhosh k. nair died in road accident

സന്തോഷ് കെ. നായർ

Updated on

പത്തനംതിട്ട: മലയാള നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂർ‌ ഏനാത്ത് വച്ച് രാവിലെ ആറരയോടെയാണ് വാഹനാപകടമുണ്ടായത്. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു.

ഉടനെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഭാര‍്യ ശുഭശ്രീയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരുക്കുണ്ട്. 100ലധികം ചിത്രങ്ങളിൽ വേഷമിട്ട സന്തോഷിന്‍റെ അവസാന ചിത്രം മോഹിനിയാട്ടമാണ്.

logo
Metro Vaartha
www.metrovaartha.com