
ഗൗരിനന്ദ
ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്തുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു. എറണാകുളം സ്വദേശിനിയായ ഗൗരിനന്ദയാണ് (20) മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾക്ക് ഗുരുതരമായ പരുക്കുകളാണുള്ളത്. പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്മപെട്ടൈ ബൈപാസിൽ വച്ച് വാഹനം റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
പരുക്കേറ്റവരെ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം, തൃശൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.