മലയാളി മാധ്യമ സംഘം ഉത്തർപ്രദേശിൽ; ഏഴ് ദിവസം നീളുന്ന പര്യടനം

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയേക്കും
Malayali media team in Uttar Pradesh; seven-day tour

യുപി പഠന പര്യടനത്തിന്‍റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം ലക്നൗ വിമാനത്താവളത്തിൽ എത്തിച്ചേർന്നപ്പോൾ.

Updated on

ലക്നൗ: ഉത്തർപ്രദേശിന്‍റെ വികസന മുന്നേറ്റം നേരിൽ കണ്ട് റിപ്പോർട്ട് ചെയ്യുന്നതിനായി കേരളത്തിൽ നിന്നുള്ള പതിനൊന്നംഗ മാധ്യമ പ്രതിനിധി സംഘം ലക്നൗവിലെത്തി. തിരുവനന്തപുരം പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഏഴു ദിവസത്തെ പര്യടനത്തിൽ, മാധ്യമസംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയേക്കും. ലക്നൗ ജില്ലാ മജിസ്ട്രേറ്റും മലയാളിയുമായ ജി. വിശാഖുമായും സംഘം ചർച്ച നടത്തും.

പിഐബി തിരുവനന്തപുരം ഡയറക്റ്റർ വി. പാർവതി, കൊച്ചി അസി. ഡയറക്റ്റർ എസ്. എസ്. ലക്ഷ്മിപ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പര്യടനം. ലഖ്നൗ പിഐബി ഡയറക്റ്റർ ദിലീപ് ശുക്ല, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ഓഫിസർ സുന്ദരം ചൗരസ്യ എന്നിവർ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

ലക്നൗ, ബാരാബങ്കി, അയോധ്യ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന മാധ്യമസംഘം "ഒരു ജില്ല ഒരു ഉത്പന്നം', നൂതന കാർഷിക രീതികൾ, റെയ്‌ൽവേ ഗവേഷണ-വികസന രംഗം, നിക്ഷേപ പ്രോത്സാഹനം, പ്രതിരോധം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ വികസനം, അയോധ്യയിലെ വികസന പ്രവർത്തനങ്ങൾ എന്നിവ നേരിൽ പരിശോധിക്കും. അയോധ്യ രാമക്ഷേത്രത്തിന്‍റെ ഭാവി വികസന പദ്ധതികൾ ട്രസ്‌റ്റ് അംഗങ്ങളുമായി സംസാരിക്കും.

logo
Metro Vaartha
www.metrovaartha.com