ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അലീന യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു
Malayali nursing student dies in Mysuru road accident

അലീന

Updated on

മൈസൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. അലീന യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അലീനയ്ക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മണ്ഡ്യയിൽ സ്വകാര്യ നഴ്സിങ് കോളെജിൽ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ശനിയാഴ്ച രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. സൗദി അറേബ്യയിലുള്ള മാതാപിതാക്കൾ എത്തിയ ശേഷം സംസ്കാരം നടത്തും.

logo
Metro Vaartha
www.metrovaartha.com