നെവിൻ ഡാൽവിൻ
നെവിൻ ഡാൽവിൻ

നെവിന്‍റെ വിയോഗം വിശ്വസിക്കാനാകാതെ മലയാറ്റൂർ; മാതാപിതാക്കൾ വിവരമറിഞ്ഞത് പള്ളിയിലെത്തിയപ്പോൾ

പത്തു വർഷങ്ങൾക്കു മുൻപാണ് നെവിനും കുടുംബവും മലയാറ്റൂരിൽ താമസം തുടങ്ങിയത്.
Published on

കൊച്ചി: നെവിൻ ഡാൽവിന്‍റെ വിയോഗത്തിൽ നടുങ്ങി മലയാറ്റൂർ. സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറിയാണ് നെവിൻ മരണപ്പെട്ടത്. ആലുവയിലെ പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയപ്പോഴാണ് നെവിന്‍റെ മാതാപിതാക്കൾ മരണവിവരം അറിയുന്നത്. ആരോഗ്യപ്രശ്നം നേരിട്ട ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തു വർഷങ്ങൾക്കു മുൻപാണ് നെവിനും കുടുംബവും മലയാറ്റൂരിൽ താമസം തുടങ്ങിയത്. കാലടി സർവകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്‍യാപികയാണ നെവിന്‍റെ അമ്മ. അച്ഛൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഒരു സഹോദരിയുമുണ്ട്.

ജെഎൻയുവിൽ എംഫിൽ വിദ്യാർഥിയായിരുന്നു നെവിൻ.

തെലങ്കാന സ്വദേശിയായ തനിയ സോണി, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരും ദുരന്തത്തിൽ മരണപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com