തിരുവനന്തപുരം മേയർ വി.വി. രാജേഷ് കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുമായേക്കാമെന്ന് നടി മല്ലിക സുകുമാരൻ

നല്ലത് ചെയ്താൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കണമെന്നും നടി
Actress Mallika Sukumaran has stated that Thiruvananthapuram Mayor V.V. Rajesh could become a Union Minister or even the Prime Minister

മല്ലിക സുകുമാരൻ, വി.വി. രാജേഷ്

Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി. രാജേഷ് കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയും ആയേക്കാമെന്ന് നടി മല്ലിക സുകുമാരൻ. വി.വി. രാജേഷ് തനിക്ക് മകനെ പോലെയാണെന്നു പറഞ്ഞ നടി നല്ലത് ചെയ്താൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കണമെന്നും കൊള്ളരുതായ്മ ചെയ്താൽ വിമർശിക്കുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു.

ആറ്റുകാൽ പൊങ്കാലയ്ക്കായി മേയർ മുന്നോട്ടുവച്ച ഇരുമ്പ് അടുപ്പ് രണ്ടായിരം എണ്ണം താനോ മക്കളോ നൽകുമെന്നും അവർ വ‍്യക്തമാക്കി. മേയറുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തുകയും ശേഷം കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിലും മല്ലിക സുകുമാരൻ പങ്കുകൊണ്ടു.