മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

മലഞ്ചരക്ക് വ്യാപാര സംഘടനയുടെ സിഐടിയു വിഭാഗം കൺവീനറും ഇളയ കോവിലകം മഹല്ല് പ്രസിഡന്‍റുമായിരുന്നു.
Mamooty's father in law passes away

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

Updated on

കൊച്ചി: നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്‍റെ പിതാവ് പി.എസ്. അബു (90) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്റ്റാർ ജംക്‌ഷനിൽ പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്‍റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ.

മലഞ്ചരക്ക് വ്യാപാര സംഘടനയുടെ സിഐടിയു വിഭാഗം കൺവീനറും ഇളയ കോവിലകം മഹല്ല് പ്രസിഡന്‍റുമായിരുന്നു. ഖബറടക്കം ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ നടത്തി. മറ്റു മക്കൾ: അസീസ്, റസിയ, സൗജത്ത്. മറ്റു മരുമക്കൾ: സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com