മാമുക്കോയയ്ക്കെതിരേ പീഡന ആരോപണം; ജൂനിയർ ആർട്ടിസ്റ്റിനെതിരേ പരാതി നൽകി മാമുക്കോയയുടെ മകൻ

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്.
complaint
മാമുക്കോയയ്ക്കെതിരേ പീഡന ആരോപണം; ജൂനിയർ ആർട്ടിസ്റ്റിനെതിരേ പരാതി നൽകി മാമുക്കോയയുടെ മകൻ
Updated on

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റിനെതിരേ പൊലീസിൽ പരാതിനൽകി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്‍റെ പരാതിയിൽ പറയുന്നത്. മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്‍റെ പരാതിയിൽ പറയുന്നത്. അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇവർ പരാതി നൽകുകയും ചെയ്തിരുന്നു. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നടിക്കെതിരെ മാമുക്കോയയുടെ മകൻ പരാതി നൽകിയത്.

ആരായാലും ഏത് കേസിലായാലും വേട്ടക്കാരൻ ശിക്ഷിക്കപ്പെടണമെന്നും ഇരയ്ക്ക് മാന്യമായ നീതി ലഭിക്കണമെന്നും ഫേസ്ബുക്ക് വീഡിയോയിൽ നിസാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com