ഇഡിക്കെതിരേ കൈക്കൂലി പരാതി നൽകിയത് 15 ലക്ഷം രൂപ തട്ടിച്ച കേസിലെ പ്രതി

അനീഷിനെതിരേ ക്രൈംബ്രാഞ്ചിന്‍റെയും പൊലീസിന്‍റേയുമായി 5 കേസുകൾ നിലവിലുണ്ട്.
Man alleges bribery case against Ed, is accused in money fraud case

ഇഡിക്കെതിരേ കൈക്കൂലി പരാതി നൽകിയത് 15 ലക്ഷം രൂപ തട്ടിച്ച കേസിലെ പ്രതി

Updated on

കൊച്ചി: കേസ് ഇല്ലാതാക്കാനായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി നൽകിയയാൾ പണം തട്ടിപ്പുകേസിൽ പിടിയിലായ വ്യക്തി. അഞ്ച് വർഷം മുൻപ് 15 ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റിലായ അനീഷ് ബാബുവാണ് ഇഡിക്കെതിരേ പരാതി നൽകിയിരിക്കുന്നത്.

അനീഷിനെതിരേ ക്രൈംബ്രാഞ്ചിന്‍റെയും പൊലീസിന്‍റേയുമായി 5 കേസുകൾ നിലവിലുണ്ട്.

കൊട്ടാരക്കരയിൽ വാഴവിഴ കാഷ്യൂസ് കമ്പനി നടത്തുന്ന അനീഷ് ടാൻസാനിയയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന് ഉറപ്പു നൽകി കശുവണ്ടി വ്യാപാരികളിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു.

വിവിധ വ്യാപാരികളിൽ നിന്നായി 14.73 കോടി രൂപയാണ് തട്ടിയത്. കേസിൽ 2020ൽ അനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാം മുൻപേ കൊല്ലത്തെ കശുവണ്ടി വ്യാപാരിയിൽ നിന്ന് അഞ്ചരക്കോടി രൂപ തട്ടിച്ച കേസിൽ 40 ദിവസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com